തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃത്വത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരവുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ആഭ്യന്തര ഭിന്നത പരസ്യമായി. സമരപരിപാടിയിലേക്ക് പി.സി ചാക്കോ വിഭാഗത്തെ എല്‍ഡിഎഫ് നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചില്ല.
പകരം, പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞുപോയ എ.കെ ശശീന്ദ്രന് പക്ഷത്തെയാണ് പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചേരിപ്പോര് കൂടുതല്‍ വഷളാക്കി.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി.സി ചാക്കോ പക്ഷത്തിന്റെ ജില്ലാ പ്രസിഡന്റിനെ വേദിയില്‍ സംസാരിക്കുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന് വിഭാഗം തടഞ്ഞത് വലിയ തര്‍ക്കത്തിന് കാരണമായി. മുന്നണിയില്‍ അംഗമല്ലാത്തവരെ അധ്യക്ഷന്‍ അഭിവാദ്യ പ്രസംഗത്തിനായി ക്ഷണിച്ചതുകൊണ്ടാണ് തങ്ങള്‍ അത് എതിര്‍ത്തതെന്ന് എ.കെ ശശീന്ദ്രന് വ്യക്തമാക്കി.
“എന്‍സിപി എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഒരുമിച്ചുള്ളവരാണെന്നാണ് അവര്‍ ധരിച്ചത്. അങ്ങനെ അല്ലെന്ന് തിരുത്തി.
സമരത്തില്‍ പങ്കെടുക്കാന്‍ വരരുതെന്ന് ആരെയും വിലക്കിയിട്ടില്ല. പക്ഷേ” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

