കാഞ്ഞങ്ങാട് ∙ വണ്ടിയുമായി പുറത്തിറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാൻ പൊലീസ്. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ 10 കുട്ടി ഡ്രൈവർമാരെയാണ് പിടികൂടിയത്.
നഗരത്തിന്റെ തീരദേശ മേഖലയിലാണ് കുട്ടി ഡ്രൈവർമാരുടെ വാഹനമോടിക്കൽ കൂടുതൽ. പിടികൂടുന്നവർക്കു 25,000 രൂപ വരെയാണ് പൊലീസ് പിഴയിടുന്നത്.
കഴിഞ്ഞദിവസം കുട്ടി ഡ്രൈവർ ഓടിച്ച സ്കൂട്ടർ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ പ്രബേഷൻ എസ്ഐയെ മറ്റൊരു കുട്ടി ഡ്രൈവർ ഓടിച്ച വാഹനം ഇടിച്ചു.
അപകടത്തിൽ എസ്ഐക്കു പരുക്കും പറ്റി. ഇതോടെയാണ് പൊലീസ് കുട്ടി ഡ്രൈവർമാരെ പിടികൂടാൻ തീരുമാനിച്ചത്.
18 വയസ്സിന് താഴെയുള്ള കുട്ടികൾ നിയന്ത്രണമില്ലാതെയാണ് വാഹനവുമായി റോഡിൽ ഇറങ്ങുന്നത്.
അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് ഇവരുടെ ഡ്രൈവിങ്ങും. പൊലീസും മോട്ടർ വാഹന വകുപ്പും ബോധവൽക്കരണവുമായി സജീവമായി രംഗത്തുണ്ടെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടാണ് രക്ഷിതാക്കൾക്ക്.
വൻതുക പിഴ വരുമ്പോൾ മക്കളെ വാഹനവുമായി പുറത്തുവിടുന്നതിന് നിയന്ത്രണം വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

