അമയന്നൂർ പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്തുപകർന്ന് സഹായഹസ്തം. വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ മിനിസ്ട്രി എന്ന സേവന സംഘടനയ്ക്കാണ് ആവശ്യമായ ഓക്സിജൻ കോൺസന്റേറ്റർ ലഭ്യമാക്കിയത്.
ചലച്ചിത്ര താരം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ആണ് ഈ സുമനസ്സായ സഹായം എത്തിച്ചുനൽകിയത്. അമയന്നൂർ കുരിശുപള്ളിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങ് ശ്രദ്ധേയമായി.
കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കൊറോസിൽ നിന്ന് ഇടവക വികാരിമാരും ഭാരവാഹികളും എയ്ഞ്ചൽ മിനിസ്ട്രി സേവന പ്രവർത്തകരും ചേർന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഇടവക വികാരി റവ. ഫാ.
മർക്കോസ് ജോൺ പാറയിൽ, റവ. ഫാ.
ബ്ലെസ്സൻ മാത്യു വാഴകാലായിൽ, കൈസ്ഥാനി ജോബ് കുര്യാക്കോസ് ഉറുമ്പിൽ, സെക്രട്ടറി എബിൻ.കെ.ഏലിയാസ്, പാലിയേറ്റീവ് കെയർ യൂണിറ്റ് കോർഡിനേറ്റർ ജിമോൾ ചാക്കോച്ചൻ പുളിയായിൽ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

