പത്തനംതിട്ടയിൽ ഇ-ചെലാന്റെ മറവിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും, നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
വാട്സാപ്പ് വഴിയും എസ്എംഎസ് വഴിയുമാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായി ലഭിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
തട്ടിപ്പ് രീതി ലഭിക്കുന്ന സന്ദേശങ്ങളിൽ പിഴയടയ്ക്കുന്നതിനായി ഒരു ലിങ്ക് നൽകിയിട്ടുണ്ടാകും. ചില സന്ദർഭങ്ങളിൽ നിശ്ചിത ആപ്ലിക്കേഷൻ ഫയലുകൾ (APK ഫയലുകൾ) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നിർദ്ദേശിക്കപ്പെടുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം പൂർണ്ണമായും തട്ടിപ്പുകാരുടെ അധീനതയിലാകുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം അപഹരിക്കുകയാണ് ഇവരുടെ രീതി.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ മോട്ടർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ ഇ-ചെല്ലാൻ വിവരങ്ങൾ പരിശോധിക്കുന്നതിനും പിഴ അടയ്ക്കുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കുക. ഗതാഗത വകുപ്പോ പൊലീസോ ഒരിക്കലും വാട്സാപ് വഴി നേരിട്ടുള്ള ലിങ്കുകളോ ഇൻസ്റ്റാൾ ചെയ്യേണ്ട
ഫയലുകളോ അയയ്ക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപരിചിതമായ സ്രോതസ്സുകളിൽ നിന്നുള്ള ആപ്പുകൾ ഒരു കാരണവശാലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
പണം നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഇ-ചെലാൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ സമയം കളയാതെ തന്നെ പ്രതികരിക്കേണ്ടതുണ്ട്.
സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ആദ്യ മണിക്കൂറുകളിൽ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്. “നിങ്ങൾ ട്രാഫിക് നിയമലംഘനം നടത്തി.
ഇ– ചെലാൻ അടയ്ക്കാൻ ഈ ലിങ്കിൽ അമർത്തൂ…” എന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ അവയിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

