നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ സിജെപി (CJP) നടത്തിവരുന്ന പ്രക്ഷോഭം 11-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 66 ആയി കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളായി നിരാഹാര അനുഷ്ഠാനത്തിലാണ് സോനം വാങ്ചുക്ക്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന സിജെപി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

