കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്.
കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മരം വീണ സമയത്ത് ഇതുവഴി മറ്റ് വാഹനങ്ങൾ സഞ്ചരിക്കാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പാതയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

