ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിച്ച പുതിയ ടെർമിനൽ 4-ന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവ വരും ദിവസങ്ങളിൽ ഈ ടെർമിനലിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ വിസ് എയർ, എ ജെറ്റ്, സലാം എയർ, ഫ്ലൈ ജിന്ന, നെസ്മ എയർ എന്നീ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ പുതിയ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, ചൊവ്വാഴ്ച (സെപ്റ്റംബർ 29) മുതൽ ആകാശ എയറിന്റെ ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സിൽ നിന്നുള്ള സർവീസുകളും ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്.
നോർത്തേൺ ടെർമിനലിൽ സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളെയും, ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത സർവീസുകളെയും വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ചെക്ക്-ഇൻ നടപടികൾ വേഗത്തിലാക്കാനും ഈ മാറ്റം സഹായിക്കും.
97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ടെർമിനലിന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഹജ്ജ്, ഉംറ തീർഥാടകർക്കായി പ്രത്യേക ഗ്രൂപ്പ് ചെക്ക്-ഇൻ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
2025-ൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രനേട്ടം കൈവരിച്ചതിനെത്തുടർന്നാണ് വിമാനത്താവളം വിപുലീകരിച്ചത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി, 2030-ഓടെ പ്രതിവർഷം ഒമ്പത് കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

