കുന്നംകുളം ചീരംകുളത്ത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ നാല് പ്രതികളെ കുന്നംകുളം പോലീസ് പിടികൂടി.
കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന് (29), ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അദീബിനെതിരെ ലഭിച്ച മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി എത്തിയപ്പോഴാണ് ആനായ്ക്കല്‍ പ്രദേശത്ത് വെച്ച് പോലീസിന് നേരെ കയ്യേറ്റമുണ്ടായത്.
ഈ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ആകെ 10 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

