
ചെറുവത്തൂർ ∙ ഭാരവാഹനങ്ങളെ മാത്രം കടത്തിവിടുന്ന സമീപനത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. ഒടുവിൽ കലക്ടർ ഇടപെട്ട് എല്ലാ വാഹനങ്ങളും കടത്തിവിടാൻ ഉത്തരവിട്ടു.
വീട്ടിൽനിന്നു സമീപപ്രദേശങ്ങളിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടേണ്ട സാഹചര്യത്തിലായിരുന്നു നാട്ടുകാരുടെ ഉപരോധം.
മണ്ണിടിച്ചിലിനെ തുടർന്നു കലക്ടറുടെ ഉത്തരവുപ്രകാരം ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്നലെ ഉച്ചയോടെ പിൻവലിച്ചത്.
ഭാരവാഹനങ്ങൾ മാത്രം കടത്തിവിടാനും മറ്റു വാഹനങ്ങൾ സമീപറോഡുകളിലൂടെ പോകാനുമുള്ള നിർദേശമായിരുന്നു കലക്ടർ നൽകിയത്.എന്നാൽ ബസ് അടക്കമുള്ള വാഹനങ്ങൾ കഴിഞ്ഞദിവസം ഇതുവഴി കടന്നുപോയി. പൊലീസ് പിന്നീടിതു തടഞ്ഞു.
ലോറികളെ മാത്രം കടത്തിവിട്ടു. തുടർന്നാണു നാട്ടുകാർ പ്രതിഷേധിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]