പെരുമ്പാവൂർ **പൊഞ്ഞാശേരി**യിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അസം നൗഗോൺ സ്വദേശിനി **നർസീന ഖാത്തൂൻ** (29) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് **റാബുൽ അമീനെ** പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് പ്രതിയായ **റാബുൽ അമീൻ**.
ഇവർ തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം രാത്രി താമസസ്ഥലത്തുവെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടാവുകയും, ഇതിനിടെ പ്രകോപിതനായ **റാബുൽ അമീൻ** കൈയിൽ കിട്ടിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് വിവരം പുറത്തറിയുന്നത്.
ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

