സംസ്ഥാനത്ത് മോഷണരീതികളിൽ പുതിയ രീതികൾ തുടരുന്നു. പണവും സ്വർണാഭരണങ്ങളും മാത്രമല്ല, സെമിത്തേരിയിലെ കല്ലറയിൽ പതിപ്പിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ വരെ മോഷ്ടാക്കൾ നോട്ടമിടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ (വെട്ടോലി പള്ളി) സെമിത്തേരിയിൽ നിന്നാണ് വിലപിടിപ്പുള്ള ഗ്രാനൈറ്റ് സ്ലാബ് കവർച്ച ചെയ്യപ്പെട്ടത്.
സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. താന്നിക്കൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലറയ്ക്കുമുകളിലാണ് ഈ മോഷണം നടന്നിരിക്കുന്നത്.
ഇവിടെ സംസ്കരിക്കപ്പെട്ട ടി.എസ്.
വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരുടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റാണ് കാണാതായിരിക്കുന്നത്. ഏകദേശം ഏഴ് അടിയോളം നീളവും രണ്ടരയടിയിലേറെ വീതിയുമുള്ള വലിയൊരു സ്ലാബാണിത്.
ഞായറാഴ്ചയിലെ ആരാധനാ ചടങ്ങുകൾക്ക് ശേഷം വിശ്വാസികളും പള്ളി അധികാരികളും സെമിത്തേരിയിലെത്തിയപ്പോഴാണ് ഗ്രാനൈറ്റ് നഷ്ടപ്പെട്ട വിവരം ആദ്യമായി ശ്രദ്ധയിൽപെടുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ കീഴ്വായ്പൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും അന്വേഷണവും നടത്തി. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സ്ലാബ് ഇത്രയും വലിയതായതിനാൽ ഇത് കൊണ്ടുപോകാൻ വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

