ലോകായുക്ത യോഗം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ലോകായുക്ത ആവശ്യപ്പെട്ട
പ്രകാരമാണ് യോഗം ചേർന്നതെന്നും, ഭരണപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസ്.
അച്യുതാനന്ദന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്തും ഇത്തരം യോഗങ്ങൾ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗം ലോകായുക്തയെ വരുതിയിലാക്കാനല്ലെന്നും, എന്നാൽ ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയൻ ആണെന്നുമാണ് രമേശ് ചെന്നിത്തലയുടെ മറുപടി.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നായിരുന്നു പിണറായി വിജയൻ മുൻപ് വിമർശിച്ചിരുന്നത്.
ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ ഇടപെട്ട് ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
ലോകായുക്ത സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം ചേർന്നത്. സർക്കാരിൽ നിന്നും അടിയന്തരമായി ചില ഇടപെടലുകൾ വേണമെന്നും, ഭരണനിർവഹണത്തിനുള്ള തടസ്സങ്ങൾ നീക്കാൻ ഇത് അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹുമാനപ്പെട്ട പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാവുകയുള്ളൂവെന്നും രമേശ് ചെന്നിത്തല മറുപടിയിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

