മലപ്പുറം വെട്ടത്തൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് ദാരുണമായി മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശികളായ സാഹിർ (36), സഹോദരൻ ഫാസിൽ (30) എന്നിവരാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോഴികൾക്കുള്ള തീറ്റ ഇറക്കുന്നതിനായാണ് ഇരുവരും രാവിലെ ഫാമിലേക്ക് എത്തിയത്.
ജോലിക്കിടെ സമീപത്തുണ്ടായിരുന്ന കമ്പിയിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻതന്നെ രണ്ടുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ, ഫാമിന് സമീപം സ്ഥാപിച്ച പന്നിക്കെണിയിൽനിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്നും സംശയം ഉയരുന്നുണ്ട്. എങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

