കന്യാകുമാരിയിലെ കല്ലങ്കര വിളാകം മായമ്മ ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതി തിരുവനന്തപുരത്തുനിന്ന് പൊലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആഷിഷ് സർക്കാർ (29) ആണ് അറസ്റ്റിലായത്.
കന്യാകുമാരി ലൈറ്റ് ഹൗസിന് എതിർവശത്തുള്ള മായമ്മ കോവിൽ ക്ഷേത്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം അരങ്ങേറിയത്. ക്ഷേത്രത്തിൽ നിന്ന് 6 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളാണ് ഇയാൾ കവർന്നത്.
സംഭവത്തിന് ശേഷം ട്രെയിൻ മാർഗം കേരളത്തിലേക്ക് കടന്ന പ്രതി, ആദ്യം എറണാകുളത്തും പിന്നീട് തിരുവനന്തപുരത്തും ഒളിവിൽ കഴിയുകയായിരുന്നു. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് സംഘം ഇയാളുടെ യാത്രാമാർഗം കൃത്യമായി കണ്ടെത്തുകയായിരുന്നു. കേരള പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർനടപടികൾക്ക് ശേഷം കന്യാകുമാരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

