പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു വശീകരിച്ച് ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. താമരശ്ശേരി കൂടത്തായി സ്വദേശിയായ കസിൻ ഷാലു (23) ആണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസിൻ ഷാലുവിനെ ഇയാളുടെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ മറ്റ് പെൺകുട്ടികളെയും ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ബിജു പ്രണവം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രൂപേഷ്, നിജിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ലജിഷ, ലാമിയ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

