നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായി ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനും, വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും നിക്ഷേപം എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെക്കുറിച്ചും അവബോധം നൽകുന്നതിനായി മ്യൂച്വൽ ഫണ്ട് മീറ്റ് സംഘടിപ്പിക്കുന്നു. **ജൂൺ 4**ന് **കോട്ടയത്ത്** വെച്ചാണ് ഈ ശിൽപശാല നടക്കുന്നത്.
**നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടുമായി** സഹകരിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വിപണിയിലെ വ്യതിയാനങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ **നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് സീനിയർ വൈസ് പ്രസിഡന്റും ഡപ്യൂട്ടി സോണൽ ഹെഡുമായ റോബിൻസ് ജോയ്** മുഖ്യപ്രഭാഷണം നിർവഹിക്കും.
മൂന്നു പതിറ്റാണ്ടിലേറെയായി സാമ്പത്തിക സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരായ മൂന്ന് ഡിസ്ട്രിബ്യൂട്ടർമാർ ചർച്ചയിൽ പങ്കെടുക്കും. **ടബീൽ വെൽത്ത് സ്ഥാപകനും സിഇഒയുമായ ബിൻസൺ മാത്യു**, **ലാംബ്സ് വെൽത്തിന്റെ ഡയറക്ടർ എം.എസ്.
മധു**, **കെ.എം.കെ ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടറും സിഐഒയുമായ കെ. മനോജ് കുമാർ** എന്നിവരടങ്ങുന്ന പാനൽ നിക്ഷേപകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.
വൈകിട്ട് **3.30 മുതൽ 6 മണി വരെയാണ്** ശിൽപശാല. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് വിദഗ്ധർ നേരിട്ട് മറുപടി നൽകുന്ന സെഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ **100 പേർക്ക്** ഒരു വർഷത്തേക്ക് മാസിക സൗജന്യമായി ലഭിക്കും. റജിസ്ട്രേഷൻ ഫീസ് **150 രൂപ**യാണ്.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി **8714605087** എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

