പാലക്കാട് ജില്ലയിൽ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം. പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഹേമാംബിക നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
സംഭവത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 6 മണിയോടെ ആണ് അനിഷ്ട
സംഭവങ്ങൾ അരങ്ങേറിയത്. മലമ്പുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ കാർ പൊലീസ് സംഘം തടഞ്ഞുനിർത്തി പരിശോധന ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, വാഹനത്തിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ജിജീഷ് അടങ്ങുന്ന സംഘം പൊലീസുകാരോട് അസഭ്യം പറയുകയും ബലപ്രയോഗത്തിലൂടെ ആക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി പ്രകാരം, പ്രതികൾ മദ്യലഹരിയിലായിരുന്നു.
കൂടാതെ, ഇവരുടെ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർനടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

