ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാലും കർമ്മരംഗത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ അവസരങ്ങൾ തുറന്നിടുകയാണ്. 56 അല്ലെങ്കിൽ 60 വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കുന്നവരിൽ പലർക്കും ഇനിയും പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള കരുത്തുണ്ടെന്നതാണ് വസ്തുത.
ഇത്തരത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ബിസിനസ് ആശയങ്ങളെക്കുറിച്ചുള്ള പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. ഭാഗം 1: കൺസൽറ്റൻസി സേവനം തങ്ങളുടെ ദീർഘകാല ഔദ്യോഗിക ജീവിതത്തിലെ പ്രാവീണ്യം തുടർന്നും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണിത്.
എൻജിനീയറിങ്, മെഡിസിൻ, ഭാഷാപഠനം, ധനകാര്യ മാനേജ്മെന്റ്, വ്യവസായം, കൃഷി, റവന്യു, റജിസ്ട്രേഷൻ, കെട്ടിട നിർമാണം, വസ്തു കൈമാറ്റം, ഗതാഗതം തുടങ്ങി വൈവിധ്യമാർന്ന രംഗങ്ങളിൽ പരിചയസമ്പത്തുള്ളവർക്ക് ഈ മേഖലയിൽ തങ്ങളുടെ സേവനം നൽകാവുന്നതാണ്.
പ്രവർത്തനരീതി ഓരോ വ്യക്തിക്കും തങ്ങളുടെ തൊഴിൽ ജീവിതത്തിൽ ആർജ്ജിച്ച കഴിവുകൾ അടിസ്ഥാനമാക്കി കൺസൽറ്റൻസി സേവനം ആരംഭിക്കാം. നിങ്ങളുടെ അറിവ് ആവശ്യമായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉപദേശം നൽകുന്ന രീതിയിൽ ഇത് ക്രമീകരിക്കാവുന്നതാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഈ സംരംഭത്തിന് വലിയ തോതിലുള്ള മുതൽമുടക്ക് ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. സ്വന്തം വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തന്നെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കും.
കൂടുതൽ സൗകര്യം ആവശ്യമുണ്ടെങ്കിൽ മാത്രം അനുയോജ്യമായ ഒരു ഓഫിസ് മുറി വാടകയ്ക്ക് എടുക്കാവുന്നതാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു സഹായിയെ നിയമിക്കാം.
ഒരു ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യം എന്നിവയാണ് ഇതിന്റെ അടിസ്ഥാന ആവശ്യങ്ങൾ. ഏകദേശം 60,000 രൂപ മുതൽമുടക്കിൽ ഇത്തരമൊരു സംരംഭം ആരംഭിക്കാൻ സാധിക്കും.
വിപണനവും വരുമാനവും ഈ ബിസിനസിന്റെ പ്രധാന മൂലധനം നിങ്ങളുടെ അറിവും പരിചയസമ്പത്തുമാണ്. കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങൾ, നിബന്ധനകൾ, സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ധാരണയുള്ളവർക്ക് ഈ രംഗത്ത് മികച്ച വിജയം കൈവരിക്കാൻ കഴിയും.
നഷ്ടസാധ്യത തീരെ കുറവായ ഈ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ, കാർഷിക മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക വാണിജ്യ സ്ഥാപനങ്ങൾ, റവന്യു, സർവേ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സേവനം നൽകി വരുമാനം നേടാം. പ്രാഗല്ഭ്യത്തോടെയുള്ള സ്മാർട്ട് വർക്ക് വഴി സുരക്ഷിതമായ വരുമാനം ഉറപ്പാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

