സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സീറ്റ് പ്രവചന മത്സര’ത്തിലെ വിജയിയായി കോഴിക്കോട് സ്വദേശി പി.ടി. സംജ തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ 140 മണ്ഡലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ലഭിക്കാവുന്ന സീറ്റുകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളാണ് സംജയെ ഒന്നാമതെത്തിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി വായനക്കാർക്ക് തങ്ങളുടെ പ്രവചനങ്ങൾ സമർപ്പിക്കാൻ 2026 മേയ് മൂന്നിന് വൈകിട്ട് 5 മണി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ പ്രവചന മത്സരത്തിൽ, മേയ് 4-ന് പുറത്തുവന്ന ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലവുമായി ഏറെക്കുറെ ഒത്തുപോകുന്ന പ്രവചനമാണ് സംജ നടത്തിയത്. വിജയിക്കുള്ള പുരസ്കാരം മലയാള മനോരമ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം കോഴിക്കോട് യൂണിറ്റ് മേധാവി എൻ.
രാജേഷ് കുമാർ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

