പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മധ്യകേരളത്തിലെ ഉന്നത ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രധാന ചികിത്സാകേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറിയെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ആശുപത്രി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഫാ.
മാത്യു തെക്കേൽ, പ്രൊജക്ട്സ് ലീഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ എന്നിവർ സംസാരിച്ചു.
സൗകര്യങ്ങൾ
ആശുപത്രിയുടെ അനക്സ്-1 കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 30,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എൻഡോസ്കോപ്പി, ഇആർസിപി, ബ്രോങ്കോസ്കോപ്പി, മാനോമെട്രി, അൾട്രാസൗണ്ട്, ഫൈബ്രോസ്കാൻ, ബ്രീത്ത് ടെസ്റ്റ് എന്നിവയ്ക്കൊപ്പം ആസ്തമ അലർജി ക്ലിനിക്കുകൾ, ടി.ബി.
ചികിത്സയ്ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, സ്യൂട്ട് റൂമുകൾ എന്നിവയും ഇവിടെ സജ്ജമാണ്. കൂടാതെ, 8 കിടക്കകളോട് കൂടിയ ഡേ കെയർ സംവിധാനം, 15 ഒ.പി.
മുറികൾ, ഫാർമസി, 100 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡീലക്സ് കാന്റീൻ എന്നിവയും പുതിയ ബ്ലോക്കിന്റെ ഭാഗമാണ്. മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, പൾമണറി മെഡിസിൻ എന്നീ വിഭാഗങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റും.
പങ്കെടുത്ത പ്രമുഖർ
പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ.
ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ. ഡോ.
ജോസഫ് കണിയോടിക്കൽ, രൂപത ഫിനാൻസ് ഓഫിസർ ഫാ. ജോസഫ് മുത്തനാട്ട്, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ.
അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. ജോസ് വള്ളോംപുരയിടത്തിൽ, ഫാ.
ജോസ് നെല്ലിക്കത്തെരുവിൽ, ഡോ. ജോസഫ് കരികുളം, റവ.
ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.
മാത്യു ചേന്നാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

