മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കപ്പക്കൃഷിക്കായി പാട്ടത്തിന് നൽകിയതിലൂടെ 3.5 ലക്ഷം രൂപ വരുമാനം ലഭിച്ചു. 267 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിന് ആകെ ഉള്ളത്.
ഇതിൽ കർശന നിബന്ധനകൾക്ക് വിധേയമായി 52 പ്ലോട്ടുകളാണ് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പാട്ടത്തിന് കൈമാറിയിട്ടുള്ളത്. കൃഷിയിടത്തിന്റെ മേൽനോട്ട
ചുമതല പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസിനാണ് നൽകിയിരിക്കുന്നത്.
നിലവിൽ കൃഷി ചെയ്യുന്ന കർഷകർ 2027 മാർച്ചിനു മുൻപ് കൃഷി പൂർത്തീകരിക്കേണ്ടതാണ്. കൂടാതെ, അടുത്ത കൃഷിക്കുള്ള രീതിയിൽ കൃഷിയിടം ഒരുക്കിനൽകുകയും വേണം.
പാട്ടത്തിനെടുത്ത ഭൂമിയിലെ വൃക്ഷങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താൻ പാടില്ല. കൂടാതെ ഭൂമിയിലെ കല്ലും മണ്ണും നീക്കം ചെയ്യാനും കർശന വിലക്കുണ്ട്.
സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കോളജിന് പുതിയ കെട്ടിടങ്ങൾ നിർമിക്കേണ്ട ആവശ്യം വന്നാൽ കപ്പക്കൃഷി അവിടെ നിന്നും നീക്കം ചെയ്യുന്നതാണ്.
കൃഷിക്കായി കീടനാശിനികളും കളനാശിനികളും ഉപയോഗിക്കരുതെന്ന കർശന വ്യവസ്ഥയും കരാറിലുണ്ട്. മുൻ വർഷങ്ങളിൽ ഈ ഭൂമി മറ്റു കൃഷികൾക്കായി പാട്ടത്തിനെടുത്ത് കൈതക്കൃഷി ചെയ്തവരെ ഇത്തവണത്തെ ലേലത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല.
എന്നാൽ, അനധികൃതമായി ചെയ്ത കൈതക്കൃഷി നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുകയും ഇനി കൈതക്കൃഷി ചെയ്യില്ലെന്ന സത്യവാങ്മൂലം നൽകുകയും ചെയ്താൽ അവരെയും ലേലത്തിൽ പരിഗണിക്കുമെന്ന പ്രത്യേക വ്യവസ്ഥയും അധികൃതർ ഉൾപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

