ഇന്ന്
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ ക്ലാർക്ക് (കന്നഡ, മലയാളം നോയിങ് – തേഡ് എൻസിഎ – എൽസി / എഐ – കാറ്റഗറി നമ്പർ 516/2023) പരീക്ഷയുടെ സാധ്യതാ പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കാസർകോട്∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് മുതൽ പ്രഫഷനൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ നവംബർ 1 മുതൽ 30 വരെ ജില്ലാ ഓഫിസിൽ സമർപ്പിക്കാം.
0467-2205380. kmtwwfb.org
കഥാരചനാ മത്സരം
കാസർകോട്∙ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ യുവോത്സവ ഇനമായ കഥാരചന (ഹിന്ദി, ഇംഗ്ലിഷ്) ഇനത്തിൽ ജില്ലാതലത്തിൽ നേരിട്ട് മത്സരം നടത്തും.
മത്സരാർഥികൾ http/keralothsavam.com വെബ്സൈറ്റിൽ 31ന് അകം റജിസ്റ്റർ ചെയ്യണം. ജനുവരി 1ന് 15 വയസ്സ് തികഞ്ഞ, 29 വയസ്സ് കവിയാത്തവർക്കു പങ്കെടുക്കാം.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 1 വർഷം, 6 മാസം, 3 മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരത്തും ആറ്റിങ്ങലിലും ഉള്ള അംഗീകൃത പഠന കേന്ദ്രങ്ങളിൽ ഇന്റേൺഷിപ്പോടെ റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്കു എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 7994926081.
അധ്യാപക ഒഴിവ്
മൊഗ്രാൽപുത്തൂർ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അറബിക് ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. എടനീർ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് (ജൂനിയർ), എച്ച്എസ്എസ്ടി കന്നഡ (ജൂനിയർ) ഒഴിവ്. അഭിമുഖം 27ന് 10നു സ്കൂളിൽ.
9446359095. ഉദുമ ∙ ഗവ.
ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ അറബിക് ഒഴിവ്. അഭിമുഖം 27ന് 10നു സ്കൂളിൽ.
9447701140. കമ്പല്ലൂർ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായികാധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്നു രാവിലെ 10നു ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

