ബിഗ് ബോസ് മലയാളം സീസൺ 8 ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വീക്കന്റ് എപ്പിസോഡിൽ കാളിയും റിനിയും പുറത്തുപോയിരുന്നു.
തുടർന്ന് വൈൽഡ് കാർഡ് എൻട്രിയായി താഷിയും ഷിബിനയും ഒറ്റ മത്സരാത്ഥികളായി ബിബി വീട്ടിലേക്ക് പ്രവേശിച്ചു. പുതിയ ആഴ്ചയുടെ തുടക്കത്തിൽ രാഹുൽ ഈശ്വറിനെ ലീഡറായും എൽദോയെ പ്രതിപക്ഷ നേതാവായും തിരഞ്ഞെടുക്കുകയുണ്ടായി.
ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും വലിയ സർപ്രൈസ് ഗായത്രി സുരേഷിന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവായിരുന്നു. രാവിലെ തന്നെ ഗായത്രി വീണ്ടും ഷോയിലേക്ക് പ്രവേശിച്ചു.
ഇനി ഗായത്രിയുടെ ഗെയിം തന്ത്രങ്ങൾ എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ജസീലക്കെതിരെ ഗായത്രി കളി തുടരുമോ അതോ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമോ എന്നാണ് പ്രധാന ചർച്ചാവിഷയം.
റോഡ് നിർമ്മാണമായിരുന്നു പുതിയ ആഴ്ചയിലെ പ്രധാന ടാസ്ക്. ശ്രീലക്ഷ്മിയെയും കടൽ കൊമ്പനെയും കോൺട്രാക്ടർമാരായി നിയമിച്ചുകൊണ്ട് നോമിനേഷനിലുള്ള അംഗങ്ങളെ രണ്ട് ടീമുകളിലായി ബിഗ് ബോസ് വിഭജിച്ചു നൽകി.
മികച്ച രീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, ഇരു ടീമുകളും പരസ്പരം നിർമ്മാണ സാമഗ്രികൾ തട്ടിപ്പറിച്ചുകൊണ്ടാണ് ടാസ്കിൽ പങ്കെടുത്തത്. തുടർന്ന് അധികാരികളായ രാഹുൽ ഈശ്വറും സംഘവും നടത്തിയ പരിശോധനയിൽ ശ്രീലക്ഷ്മിയുടെ ടീം വിജയിച്ചതായി വിധിയെഴുതി.
ഈ തീരുമാനം ബിഗ് ബോസും അംഗീകരിച്ചു. വിജയിച്ചവർക്കുള്ള പ്രതിഫല തുകയിൽ നിന്നും ഏറ്റവും കൂടുതൽ തുക സ്വന്തമാക്കുന്ന രണ്ട് പേർ ലീഡർ സ്ഥാനാർത്ഥികളാകുമെന്നും, ഏറ്റവും കുറവ് ലഭിക്കുന്ന രണ്ട് പേർ നേരിട്ട് നോമിനേഷനിലേക്ക് കടക്കുമെന്നും അറിയിച്ചു.
ഇതിൽ ഏറ്റവും കൂടുതൽ തുക നേടിയത് നോബിയാണ്. എന്നാൽ രാകേഷിനും എൽദോയ്ക്കും പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ല.
6900 രൂപ കരസ്ഥമാക്കിയ നോബിയുടെ നടപടിയെ കോൺട്രാക്ടറായ ശ്രീലക്ഷ്മി ചോദ്യം ചെയ്തത് ബിബി വീട്ടിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. താൻ കളിച്ചത് ഫെയർ ആയ ഗെയിം അല്ലെന്നും അതാണ് തന്റെ ശൈലി എന്നും നോബി വ്യക്തമാക്കി.
നോബിയുടെ ഈ നടപടി ശരിയാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ. വരാനിരിക്കുന്ന വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

