കോട്ടയം∙ സിനിമ പ്രേമികളെ ഏറെ വിസ്മയിപ്പിച്ച മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിലെ കഥാപാത്രത്തിന്റെ ഭീകരതയ്ക്ക് പിന്നിൽ പ്രത്യേകമായി നിർമ്മിച്ച പല്ലുകൾക്കും വലിയ പങ്കുണ്ട്. കൂത്താട്ടുകുളം വടകര പൈമറ്റത്തിൽ ഡോ.
ചെറിയാൻ ഏബ്രഹാം ആണ് ഈ പ്രത്യേക പല്ലുകൾ രൂപകൽപ്പന ചെയ്തത്. കഴിഞ്ഞ മൂന്നു ദശകമായി ദന്തൽ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഈ ചലച്ചിത്ര അനുഭവം ഏറെ അഭിമാനകരമാണ്.
സൂപ്പർതാരം മമ്മൂട്ടിയെ ഭീകരരൂപിയാക്കാനുള്ള ഡെന്റൽ പ്രോസ്തെറ്റിക്സ് നിർമ്മിക്കാൻ താരം നേരിട്ടാണ് തന്നെ വിളിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഏറ്റവും വൃത്തികെട്ട
രൂപത്തിലുള്ളതും റഫ് ആൻഡ് ടഫ് ലുക്കുള്ളതുമായ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ പല്ലുകൾ നിർമ്മിക്കണമെന്നായിരുന്നു ആവശ്യം. ഈ സിനിമയുടെ നിർമ്മാണ അനുഭവങ്ങളെക്കുറിച്ച് ഡോ.
ചെറിയാൻ ഏബ്രഹാം പറയുന്നതിങ്ങനെ: ∙ ഭ്രമയുഗത്തിലെ പല്ല് നിർമാണത്തിലേക്ക് എത്തിയത് എങ്ങനെ നേരത്തെ മമ്മൂട്ടി നായകനായ ‘കറുത്ത പക്ഷികൾ’ എന്ന സിനിമയ്ക്കായി പ്രവർത്തിച്ച പരിചയമുള്ളതുകൊണ്ടാണ് താരം നേരിട്ട് വിളിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതും തികച്ചും പരുക്കൻ രൂപം നൽകുന്നതുമായ പല്ലുകൾ വേണമെന്ന് അദ്ദേഹം കർശനമായി ആവശ്യപ്പെട്ടിരുന്നു.
∙ പല്ല് നിർമാണത്തിന് എത്ര ദിവസമെടുത്തു ആകെ ഒൻപത് ദിവസമെടുത്താണ് രണ്ടു സെറ്റ് പല്ലുകൾ പൂർത്തിയാക്കിയത്. തൃശൂരിൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ കഴിയുന്നതിനിടയിലാണ് മമ്മൂട്ടി ഈ പല്ലുകൾ വാങ്ങി വച്ചു നോക്കിയത്.
പല്ലുകൾ ധരിച്ചു നോക്കിയ ശേഷം താരം അതിനെ “പെർഫെക്ട്” എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ഈ പല്ലുകളിൽ കൃത്രിമ കറകളും നിറങ്ങളും ചേർത്താണ് ആ കൊടും ക്രൂരത തുളുമ്പുന്ന കൊടുമൺ പോറ്റിയുടെ പല്ലുകളായി മാറ്റിയെടുത്തത്.
∙ ഈ പല്ലുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് സാധാരണ ഡെന്റൽ അപ്ലയൻസുകൾ ഉപയോഗിക്കുമ്പോൾ മോണ ഭാഗം അല്പം ഉയർന്നു നിൽക്കുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ ഈ പല്ലുകൾ വളരെ നേർത്തതും മോണയോട് തികച്ചു ചേർന്നുനിൽക്കുന്നതുമായ രീതിയിലാണ് രൂപകൽപ്പന ചെയ്തത്.
മമ്മൂട്ടിയുടെ മേക്കപ്പ്മാനും സെക്രട്ടറിയുമായ ജോർജ് ആണ് ഈ പല്ലുകൾ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചതും ചിത്രീകരണ വേളയിൽ താരത്തിന് കൃത്യമായി ധരിപ്പിച്ചു നൽകിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

