വയനാട് ജില്ലയിലെ തോൽപ്പെട്ടിയിൽ ജീപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് മൊകേരി മിഥുലാപുരി സ്വദേശി കെ.എസ്.വിനോദൻ (37) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. കുട്ട
ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദന്റെ ബൈക്ക്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

