ഹരാരെ സ്പോർട്സ് ക്ലബ് മൈതാനത്ത് നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ ആതിഥേയരായ സിംബാബ്വെക്കെതിരെ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. മത്സരത്തിൽ ടോസ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടമാണിത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
പ്രിന്‍സ് യാദവ്, അശോക് ശര്‍മ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പേസ് ബൗളർമാർ. ഇതിൽ അശോക് ശർമ്മയുടെ ഇന്ത്യന്‍ ജേഴ്സിയിലെ അരങ്ങേറ്റ മത്സരമാണിത്.
ടീമിലെ ഏക സ്പിന്നർ രവി ബിഷ്ണോയ് ആണ്. സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
വൈഭവ് സൂര്യവംശി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റിങ്കു സിംഗ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവൻ: സിംബാബ്വെ: ബ്രയാന്‍ ബെനറ്റ്, തദിവനാഷ മരുമാനി (വിക്കറ്റ് കീപ്പര്‍), ബെന്‍ കറന്, ഡിയോണ്‍ മയേഴ്സ്, സികന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന് ബേര്‍ള്‍, വെസ്ലി മാധെവെരെ, ബ്രാഡ് എവന്‍സ്, ന്യുമന്‍ ന്യംഹുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസിംഗ് മുസറബാനി. ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, അശോക് ശര്‍മ്മ, മയങ്ക് യാദവ്.
ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലെ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്വെക്കെതിരായ പോരാട്ടത്തിന് ഇറങ്ങുന്നത്. പുതിയ നായകന് ശ്രേയസ് അയ്യര്‍ക്ക് കീഴിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയം നേടാൻ ടീമിനായിട്ടില്ല.
അയര്‍ലന്‍ഡിനെതിരായ പരമ്പരയിൽ 0-2ന്റെയും, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 0-4ന്റെയും തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
മത്സരസമയം, കാണാനുള്ള വഴികൾ:
ഇന്ത്യയില്‍ ടെലിവിഷനില്‍ യുണൈറ്റ് 8 സ്പോര്‍ട് ചാനലില്‍ മത്സരം തത്സമയം കാണാം. കൂടാതെ ഫാന്‍ കോഡ് ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

