ചീമേനി∙ കായികരംഗത്ത് സംസ്ഥാനത്ത് ഉടനീളം 376 ഓളം കളിക്കളങ്ങൾ കുറഞ്ഞ കാലയളവിൽ നിർമിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ചീമേനിയിലെ കളിക്കളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപ ചെലവിൽ നിർമിച്ച ഗ്രൗണ്ടിന്റെ നിർമാണത്തിൽ 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിലൂടെയും ബാക്കിയുള്ള 50 ലക്ഷം രൂപ കായിക വകുപ്പിലൂടെയുമാണ് ലഭ്യമാക്കിയത്.
മുന്നോട്ടുള്ള പ്രവർത്തനങ്ങളിലൂടെ 150 കളിക്കളങ്ങൾ കൂടി നിർമിച്ചാൽ ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യം കേരളം നേടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു സിന്തറ്റിക് ട്രാക്ക് മാത്രം ഉണ്ടായിടത്ത് 22 ഓളം സിന്തറ്റിക് ട്രാക്കുകളാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി.
സ്പോർട്സ് കേരള എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം.മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാർ, കെ.ശകുന്തള, കെ.സുകുമാരൻ, എം.
ശ്രീജ, കെ.ടി.ലത, പിടിഎ പ്രസിഡന്റ് എം.ഗംഗാധരൻ, എം.വി.ജയചന്ദ്രൻ, ടി.എൻ.ജയമോൾ, ടി.അനീഷ്, എം.വി.മുരളി, എം.കെ.നളിനാക്ഷൻ, കരിമ്പിൽ കൃഷ്ണൻ, വി.വിജയരാജ്, മുഹമ്മദ് കൂളിയാട്, കുരിയാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, എം.ഹമീദ് ഹാജി, സുരേഷ് പുതിയടത്ത്, മോഹനൻ കാനായി, പി.രാജീവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.കെ.അബ്ദുൽ ഖാദർ, അസിസ്റ്റന്റ് എൻജിനീയർ നസീഹത്തുൽ ഫിർദൗസിയ, ജി. സുനിൽ കുമാർ, കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

