പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതകഥ പങ്കുവെച്ചുകൊണ്ട് രംഗത്ത്. താൻ ജീവിച്ചിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന കുറിപ്പ് അവർ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
”ഞാൻ ഇവിടെ ജീവിക്കുന്നു, അല്ലെങ്കിൽ ജീവിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഈ കാണുന്ന ജീവൻ പോയാൽ പിന്നെ ഈ കാണുന്ന രെഞ്ചു രഞ്ജിമാർ ഉണ്ടാകുമോ എന്നറിയില്ല, ഞാൻ പോകുന്നതിനു മുന്നേ അമ്മ പോകണം എന്നാണ് എന്റെ പ്രാർത്ഥന. ഇല്ലെങ്കിൽ അതു തളർന്നു പോകും, തങ്കമ്മ… 3 പ്രസവം കഴിഞ്ഞു കുറെ വർഷങ്ങൾ കഴിഞ്ഞാണ് ഒരു പെൺകുട്ടി കൂടി വേണം എന്ന് ആഗ്രഹിച്ചത്,, കോറം തികയ്ക്കാൻ ഒന്ന് കൂടി വേണം അപ്പോൾ വീട്ടിൽ ഇരട്ട
സംഖ്യ ആവും അത്രേ. സത്യത്തിൽ ചേച്ചിക്കും ചേട്ടനും ശേഷം പിന്നെയും പ്രസവിച്ചത് ഒരു ചേട്ടനെ ആയിരുന്നു.
ഒരു പെണ്ണും കൂടി വേണമെന്ന് അമ്മ എല്ലാവരോടും പറയുമായിരുന്നു. അങ്ങനെ കാത്തിരുന്നു കിട്ടിയതോ ഞാനും.അമ്മക്ക് നിരാശ ഒന്നും തോന്നിയില്ല,, കാരണം അമ്മ എന്റെ മുഖത്ത് നോക്കിയപ്പോൾ ഒരു പെൺകുട്ടി തന്നെ ആണെന്ന് ഉറപ്പിച്ചു അത്രെ. ഡോക്ടർ കള്ളം പറഞ്ഞു,, പിന്നെ ഒരു കാര്യത്തിൽ മാത്രമേ എല്ലാവർക്കും സങ്കടം ഉണ്ടായുള്ളൂ ഞാൻ ദിവസങ്ങളോളം കരഞ്ഞിരുന്നില്ല,, എല്ലാവരും വിധി എഴുതി ഊമ ആണെന്ന്.
എന്നാൽ തങ്കമ്മ വിടുമോ നിരന്തരം പ്രാർത്ഥന,, അവസാനം ഞാൻ ഒന്ന് മൂളി. പിന്നെ അങ്ങോട്ട് കലപില ആയിരുന്നു അത്രെ നാട്ടിലെ, സ്കൂളിലെ ചുക്ക് ചേരാത്ത കഷായം പോലെ ഞാൻ അങ്ങ് വളർന്നു.
എന്നിലെ സ്ത്രീയെ ആദ്യം കണ്ടുപിടിച്ച എന്റെ അമ്മക്ക് മുന്നിൽ കാലങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിയായി നിൽക്കാൻ ഞാൻ നേരിട്ട വെല്ലുവിളികൾ ചെറുതല്ല.
ഈ ലോകമാണ് സത്യമായ ലോകം എന്ന് തിരിച്ചറിയാൻ ചിലരുടെ കപടസ്നേഹം അനുഭവിക്കേണ്ടി വന്നു,, തിരിച്ചറിവാണല്ലോ നമ്മുടെ വിജയം.എന്റെ പ്രിയപ്പെട്ട സഹോദങ്ങളെ… ഇവിടെ സ്നേഹം എന്നത് ഇല്ല.
അതിൽ വീണുപോയി ആരുടെയും ജീവിതം ഒരു മുഴം കയറിലോ, ഒരു തുള്ളി വിഷത്തിലോ അവസാനിപ്പിക്കരുത്. പൊരുതി വന്നതല്ലേ.
ഇനിയും പൊരുതണം, സമയം ആകുമ്പോൾ വിളി വരുമ്പോ പോകാം. അത്രയും നാൾ നമ്മുടെ സന്തോഷം നമ്മുടെ മനസ്സാണ്.
ഈ ലോകം എത്ര വിശാലമാകുന്നോ അത്രത്തോളം അധപതിച്ച ചിന്തകളും വളരുന്നു, ആരുടെയും കുറ്റമല്ല, ഒരാൾക്ക് മുന്നിൽ അയാളെക്കാൾ വലുതാകണം ശ്രദ്ധ കിട്ടണം അതു മാത്രം. ലെെക്ക്, കമെന്റ്, സസ്ക്രൈബ്, ഇതെല്ലാം ജീവൻ ഉള്ളിടത്തോളം”.
ജീവിതത്തിൽ പല പ്രതിസന്ധികളെയും തരണം ചെയ്താണ് താൻ ഇന്നത്തെ നിലയിൽ എത്തിയതെന്നും സമൂഹം നൽകിയ പാഠങ്ങൾ തിരിച്ചറിവുകളായി മാറിയെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

