മുംബൈയിലെ ജുഹുവില് ബോളിവുഡ് നടന് ടൈഗര് ഷ്രോഫിന് നേരെ വെടിവെയ്പ്പുണ്ടായി. ബൈക്കിലെത്തിയ അക്രമി സംഘമാണ് നടന് നേരെ വെടിയുതിര്ത്തത്.
സംഭവത്തില് നടന് ടൈഗര് ഷ്രോഫിന് പരുക്കേറ്റിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവറുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്സ് ബിഷ്ണോയ് സംഘം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.
നടന് സല്മാന് ഖാനും ഈ സംഭവത്തിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്. സല്മാനുമായി സഹകരിച്ചാല് ഇതാവും ഗതിയെന്നാണ് സംഘത്തിന്റെ ഭീഷണി.
എന്നാല് തനിക്ക് യാതൊരുവിധ ഭീഷണികളും ഉണ്ടായിരുന്നില്ലെന്നാണ് ടൈഗര് ഷ്രോഫ് സംഭവത്തോട് പ്രതികരിച്ചത്. എന്നാല് തങ്ങള് നല്കിയ മുന്നറിയിപ്പ് ടൈഗര് അവഗണിക്കുകയായിരുന്നുവെന്നാണ് ബിഷ്ണോയ് ഗ്യാങ് അവകാശപ്പെടുന്നത്.
വിവരമറിഞ്ഞ് പൊലീസും ഫോറന്സിക് സംഘവും ഉടന് തന്നെ സംഭവസ്ഥലത്തെത്തി പരിശോധനകള് നടത്തി. സംഭവത്തില് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

