ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനം ഉന്നയിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ രംഗത്ത്.
വിദ്യാർഥികളുടെ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആരും ശ്രമിക്കരുതെന്ന് നദ്ദ തിരിച്ചടിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ മറുപടി പറയാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചകളിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾ സെലക്ടീവാണെന്ന് നദ്ദ കുറ്റപ്പെടുത്തി. ബിജെപി അല്ലാത്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം ശബ്ദിക്കുന്നില്ല.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പിഎസ്സി ക്രമക്കേടുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാഹുലിന്റെ ആരോപണം സർക്കാർ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകൾ നടന്നത് ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും എത്ര സമയം വേണമെന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഒരാളെയും ശിക്ഷിച്ചില്ലെന്നും, പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

