ഉഡുപ്പി മണിപ്പാലിലെ വാടക വീട്ടിൽ യുവതിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. അങ്കോള ഖേനി സ്വദേശിനിയായ സുഷമ അന്നപ്പ നായിക്ക് (31) ആണ് മണിപ്പാൽ പൊലീസിന്റെ പിടിയിലായത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനി യോഗിതയ്ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. മോഷണശ്രമത്തിനിടെയാണ് യോഗിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പ്രതി സമ്മതിച്ചു.
ഈ മാസം 12ന് പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സഹതാമസക്കാരാണ് രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ യോഗിതയെ കണ്ടെത്തിയത്. ആക്രമണത്തിൽ യോഗിതയുടെ സ്വർണ്ണമാലയും കമ്മലുകളും നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചാണ് യുവതിയെ അക്രമിയെന്ന് തെളിഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ സംശയം ഒഴിവാക്കാനായി യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ സുഷമയും സഹായിക്കാനെത്തിയിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ച് മണിപ്പാൽ പൊലീസ് നടത്തിയ അന്വേഷണമാണ് സുഷമയിലേക്ക് എത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

