കടുത്തുരുത്തിയിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഇറങ്ങാൻ അനുവദിക്കാതെ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ, ബസ് ജീവനക്കാർ ദമ്പതികളെ മർദിച്ചതായി പരാതി.
അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനിയായ രജീഷ സജീവാണ് ഇതുസംബന്ധിച്ച് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗുഡ്വിൽ’ ബസിലെ ജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. രജീഷയും ഭർത്താവ് സജീവുമൊത്ത് മകളോടൊപ്പം കോട്ടയത്തുനിന്നാണ് യാത്ര ആരംഭിച്ചത്.
കടുത്തുരുത്തിയിൽ എത്തിയപ്പോൾ ബസ് നിർത്തിയ ഉടൻ തന്നെ ജീവനക്കാരൻ ബസ് മുന്നോട്ടെടുക്കുന്നതിനായി തിടുക്കം കൂട്ടുകയും ബഹളം വെക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തങ്ങളുടെ മകൾക്ക് ഇറങ്ങാനുണ്ടെന്ന് സജീവും രജീഷയും അറിയിച്ചതിനെത്തുടർന്ന് കണ്ടക്ടറുമായി തർക്കം ഉടലെടുത്തു.
കുട്ടി ബസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു. ഈ സമയം തടസ്സം പിടിക്കാനെത്തിയ രജീഷയ്ക്കും മർദനമേറ്റതായാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

