പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഈ മാസം 23-നാണ് ക്യാമ്പ് നടക്കുക. വിവിധ രോഗങ്ങൾക്കുള്ള വിദഗ്ധ പരിശോധനയും തുടർ ചികിത്സാ നിർദേശങ്ങളും ക്യാമ്പിൽ ലഭ്യമാകും.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സേവന പ്രവർത്തനങ്ങളാണ് പള്ളി കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

