കടുത്തുരുത്തിയിൽ ബസ് ജീവനക്കാർ ദമ്പതികളെ മർദിച്ചതായി പരാതി. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ്വിൽ ബസിലെ ജീവനക്കാർക്കെതിരെയാണ് അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. രജീഷയും ഭർത്താവ് സജീവുമടങ്ങുന്ന കുടുംബം കോട്ടയത്തുനിന്നാണ് ബസിൽ യാത്ര തിരിച്ചത്.
കടുത്തുരുത്തിയിൽ എത്തിയപ്പോൾ ബസ് നിർത്തിയെങ്കിലും, യാത്രക്കാരിയായ പെൺകുട്ടി ഇറങ്ങുന്നതിന് മുൻപേ ബസ് മുന്നോട്ടെടുക്കാൻ ജീവനക്കാർ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കുട്ടി ബസിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെയും തടസ്സം പിടിക്കാൻ ശ്രമിച്ച രജീഷയെയും മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

