കീഴരിയൂർ കൊയ്ത്തുമ്മൽ ഭാഗത്ത് പുഴയോട് ചേർന്നുള്ള തുരുത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സാഹസികമായി പുഴ നീന്തിക്കടന്നാണ് ഉദ്യോഗസ്ഥർ തുരുത്തിലെത്തിയത്. പ്രദേശത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2800 ലീറ്റർ ചാരായം വാറ്റാൻ പാകമായ വാഷ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
നെല്യാടി പുഴയോടു ചേർന്നുള്ള തുരുത്തിനു സമീപമാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
കൊയ്ത്തുമ്മൽ മേഖലയിൽ വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്, തോടുകളും ചതുപ്പുനിലങ്ങളും പിന്നിട്ട് അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് എക്സൈസ് സംഘം തിരച്ചിൽ നടത്തിയത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫിസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.വിവേക്, കെ.വൈശാഖ്, സി.പി.ജിഷ്ണു, എം.കെ.അതുൽ രാഗ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

