സംസ്ഥാന സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കണമെന്ന ലക്ഷ്യത്തോടെ എട്ടു വർഷമായി മുടിയും താടിയും വടിക്കാതെ കാത്തിരുന്ന അയ്യപ്പഭക്തൻ ശ്രദ്ധേയനാകുന്നു. തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ.
പ്രദീപ് (40) ആണ് താൻ എടുത്ത അപൂർവ ശപഥം പൂർത്തീകരിച്ചത്. 2018-ൽ ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
വിധി പുറത്തുവന്ന സാഹചര്യത്തിലാണ്, നിലവിലെ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നത് വരെ താടിയും മുടിയും വടിക്കില്ലെന്ന് ഇദ്ദേഹം പ്രതിജ്ഞയെടുത്തത്. തന്റെ നിലപാടിന് പിന്തുണ തേടി മൂന്ന് വർഷത്തോളം കേരളത്തിലുടനീളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യദാർഢ്യ സന്ദേശം പ്രചരിപ്പിക്കാനും പ്രദീപ് മുൻകൈ എടുത്തിരുന്നു.
പ്രതിജ്ഞ നിറവേറ്റിയതിന്റെ ഭാഗമായി, നീട്ടി വളർത്തിയ മുടിയുടെയും താടിയുടെയും അറ്റഭാഗം മുറിച്ചുമാറ്റുകയാണുണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും നാട്ടുകാർക്കായി പായസ വിതരണം നടത്തുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അനാരോഗ്യത്തെ തുടർന്നാണ് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

