ഭീമനടി ∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ കമ്മാടം, പാലക്കുന്ന്, ഓട്ടപടവ് മൗക്കോട്ട്, ഏച്ചിപൊയിൽ കുറുഞ്ചേരിര മൗവ്വേനി, കോട്ടമല, കാവുന്തല, പ്രദേശങ്ങളിൽ കാട്ടുപന്നിശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടി. വീട്ടുമുറ്റത്തുള്ള കപ്പ, ചേമ്പ്, വാഴ, ചേന എന്നിവ പൂർണമായും നശിപ്പിച്ചു. പകലും പന്നികൾ നാട്ടിലിറങ്ങുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്.
തൊഴിലുറപ്പ് പണിക്കുപോകാൻപോലും പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം കമ്മാടത്ത് വീട്ടമ്മ പശുവിന് പുല്ലരിയന്നതിനിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടി വീണ് പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികളെ ചില പഞ്ചായത്തുകളിൽ വെടിവച്ച് കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും വെസ്റ്റ് എളേരി പഞ്ചായത്തിൽ ഇനിയും നടപടി ആയിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

