മാങ്ങ പറിക്കുന്ന ലാഘവത്തോടെ ഇനി ഓറഞ്ചും പറിക്കാം. അകലക്കുന്നം പഞ്ചായത്തിലെ പാദുവ കൂർക്കമറ്റത്തെ ജോർജ് ജോസഫിന്റെ വീട്ടുമുറ്റത്തെ ഓറഞ്ചുമരത്തിൽ ഇത്തവണ നിറയെ കായ്കളാണ്.
ഒന്നും രണ്ടുമല്ല, ആയിരത്തോളം ഓറഞ്ചാണ് ഒരു മരത്തിൽ വിളഞ്ഞത്. വീട്ടാവശ്യത്തിനായി നട്ട
തൈ സമൃദ്ധമായി കായ്ച്ചതോടെ കൂർക്കമറ്റത്തെ വീട് നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. 20 വർഷം മുൻപ് വീട്ടുമുറ്റത്ത് നട്ട
ഓറഞ്ചിന്റെ കുരുവാണ് ഇന്ന് വലിയ മരമായി വളർന്നത്. എല്ലാ വർഷവും കായ്ക്കാറുണ്ടെങ്കിലും ഒരു മരം നിറയെ ഇത്രയധികം ഓറഞ്ച് ഉണ്ടാകുന്നത് ആദ്യമായാണെന്ന് റിട്ട.
ഇംഗ്ലിഷ് അധ്യാപകനായ ജോർജ് ജോസഫ് പറയുന്നു. വിപണിയിൽ ലഭിക്കുന്ന ഓറഞ്ചിനോടു സാമ്യമുള്ള വലുപ്പവും നല്ല മണവും പഴങ്ങൾക്കുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ വിൽപന നടത്തിയിട്ടില്ല. വിളവെടുക്കുന്ന ഓറഞ്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് പതിവ്.
സീസണിൽ വീട്ടിൽ ഓറഞ്ച് ജ്യൂസിനും കുറവില്ല. കൃഷിയോടുള്ള അറിവും പരിചരണവുമാണ് മികച്ച വിളവിനു പിന്നിലെന്ന് ജോർജ് പറയുന്നു.
ഓറഞ്ചിൽ മാത്രം ഒതുങ്ങുന്നതല്ല ജോർജിന്റെ കൃഷിയിടം. ജാതി, കൊക്കോ, കമുക്, റബർ, കുരുമുളക് തുടങ്ങിയ തോട്ടവിളകൾക്കൊപ്പം പച്ചക്കറികളും വിവിധയിനം വാഴകളും കാപ്പി, തേയില, പ്ലാവ്, നാരങ്ങ എന്നിവയും ഇവിടെ വിളയുന്നു.
ഒരു നാരകത്തിൽനിന്ന് മാത്രം 100 കിലോ വരെ നാരങ്ങ വിറ്റിട്ടുണ്ടെന്നും ജോർജ് ഓർമിക്കുന്നു. മത്സ്യക്കൃഷിക്കൊപ്പം കോഴി, ടർക്കി, താറാവ്, ആട്, പശു എന്നിവയുമുണ്ട്.
കുടുംബത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളിൽ വലിയൊരു പങ്കും സ്വന്തം പുരയിടത്തിൽനിന്ന് ലഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

