സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിർണ്ണായകമായ സംഘടനാ മാറ്റങ്ങൾ ചർച്ചയാകുന്നതിനിടെ, ഒരു വ്യക്തിക്ക് ഒരു പദവി എന്ന ആവശ്യവുമായി പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ഇതുസംബന്ധിച്ച ഫ്ലെക്സ് ബോർഡുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, കെപിസിസിക്ക് മുഴുവൻ സമയ പ്രവർത്തിക്കാൻ ശേഷിയുള്ള ഒരു അധ്യക്ഷനെയാണ് ആവശ്യമെന്നും ബോർഡുകളിൽ വ്യക്തമാക്കുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചില എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരമൊരു പ്രതിഷേധം ഉയർന്നിരിക്കുന്നത്. കോട്ടയത്തിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമാകുമ്പോഴാണ് ഈ ആവശ്യം ഉന്നയിക്കപ്പെടുന്നത്. നിലവിൽ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നീ എംപിമാർ പദവികൾക്കായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടാതെ, മാത്യു കുഴൽ നാടൻ എംഎൽഎയെയും പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ ജോസഫ് വാഴയ്ക്കൻ വേണ്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും ശക്തമായി രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

