മലപ്പുറം ചെട്ട്യാർമാട് ദേശീയപാതയുടെ സർവീസ് റോഡിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്, എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
അപകടത്തിന് പിന്നാലെ ഓടിക്കൂടിയവരിൽ ചിലർ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി പിന്നാലെ വന്ന മറ്റൊരു ബസിൽ കയറിയ റിയാസുദ്ദീനെ അവിടെവെച്ചും സംഘം മർദിച്ചതായി പരാതിയിലുണ്ട്.
സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഡ്രൈവർ റിയാസുദ്ദീൻ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

