കങ്ങഴയിൽ ഫുട്ബോൾ ലോകകപ്പ് മത്സരം കാണുന്നതിനിടെ വൈദ്യുതി തടസ്സം നേരിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കെഎസ്ഇബി പത്തനാട് സെക്ഷൻ ഓവർസീയറായ എം.കെ.മനോജ് കുമാർ നൽകിയ പരാതിയിലാണ് നടപടി.
ദേവഗിരി കല്ലൂർത്താഴ്ച സ്വദേശി റോൾഫി വർഗീസ് (27) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മൂലേപ്പീടിക പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് യുവാവ് കെഎസ്ഇബി ഓഫിസിലെത്തി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.
തുടർന്ന്, മരം വീണ് തകരാർ സംഭവിച്ച സ്ഥലത്ത് അറ്റകുറ്റപ്പണി നടത്താൻ എത്തിയതായിരുന്നു എം.കെ.മനോജ് കുമാറും സംഘവും. ഇവിടെയെത്തിയ പ്രതി, ഓവർസീയറെയും കൂടെയുണ്ടായിരുന്ന തൊഴിലാളിയെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

