ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയർന്നത്. നിലവിലെ നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, പിണറായി വിജയനെതിരായ ശക്തമായ ജനവികാരം തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, മുഖ്യമന്ത്രിയെ പിന്തുണച്ചും ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. എല്ലാ ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിയുടെ മാത്രം തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ നിലപാട്.
“ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം. പാർട്ടിയും മുന്നണിയുമാണ് തെരത്തെടുപ്പിനെ നേരിട്ടത്.
പിണറായിയെ മാത്രം എങ്ങനെ കുറ്റക്കാരനാക്കുമെന്നും” പിന്തുണയ്ക്കുന്നവർ ചോദിച്ചു. ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകളും കമ്മിറ്റിയിൽ ചർച്ചയായി.
സംഘടനാപരമായ കാര്യങ്ങളിൽ ജില്ലാ നേതൃത്വം പൂർണ്ണ പരാജയമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. താഴേത്തട്ടിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബലമാണെന്നും, ബ്രാഞ്ച് തലത്തിൽ പോലും കൃത്യമായ യോഗങ്ങൾ ചേരാൻ സാധിക്കുന്നില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

