ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ കാരണങ്ങളുമാണെന്ന് വ്യക്തമാക്കി മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ലെന്നും, ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നേരിട്ട
പ്രയാസങ്ങളാണ് സംഘടന വിടാൻ കാരണമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഷെഹ്സാദ് പൂനാവാലയുടെ വാക്കുകൾ ഇങ്ങനെ: ‘‘എനിക്ക് വാടക കൊടുക്കണം.
ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും.
രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല.’’ എന്നാൽ, പാർട്ടിയോടും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളോടുമുള്ള തന്റെ ആദരവും പ്രതിബദ്ധതയും ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘എന്നെയോ മറ്റേതെങ്കിലും പ്രവർത്തകരെയോ താങ്ങിനിർത്തേണ്ട
ചുമതല ബിജെപിക്കില്ല. നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമ്പോൾ അതു നിങ്ങളുടെ ജോലി ആയല്ല, നിങ്ങൾ അതിൽ ചേരുന്നത് ആ ആശയത്തോടോ ഏതെങ്കിലും വ്യക്തിയോടോ ഉള്ള സ്നേഹം കൊണ്ടാണ്.
ആ മൂന്നു കാര്യങ്ങളും ഇപ്പോഴും എന്നിലുണ്ട്’’– പൂനാവാല വിശദീകരിച്ചു. 2024 മുതൽ രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നുവെന്നും, ഏതാനും ആഴ്ചകൾക്ക് മുൻപ് താൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പാർട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് 2021-ൽ പൂനാവാല ബിജെപിയിൽ അംഗമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

