ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകത്തിൽ വിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി പൊലീസിന്റെ സർജിക്കൽ സ്ട്രൈക്ക്. കരുവാറ്റയിലെ കൊലപാതക വിവരം അറിഞ്ഞതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ.
വിഷ്ണു പ്രദീപ് സംഭവ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. പിന്നാലെ ഡിഐജി യതീഷ് ചന്ദ്ര കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി.
ഇരുവരുടെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എഡിജിപി പി.വിജയന്റെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു മണിക്കൂറുകൾക്കുള്ളിൽ അന്വേഷണം വ്യാപിപ്പിച്ചു.
ഡിവൈഎസ്പി ടി. രാജപ്പൻ, സിഐ ബി.
വിനോദ്കുമാർ എന്നിവർ അന്വേഷണത്തിനു നേതൃത്വം നല്കി. മൊബൈൽ ഫോൺ ടവർ ലൊക്കേഷനിലെ വിവരങ്ങൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
വനിതാ സിഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തു. ആദ്യം പ്രതിരോധിച്ചെങ്കിലും തെളിവുകൾ ഹാജരാക്കിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളായ 3പേരെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തു നിന്നു പിടികൂടി. ഇവർ വിറ്റ സ്വർണം കണ്ടെടുക്കുകയും ചെയ്തു.
ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഇരുന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടും തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ പൊലീസ് കുരുക്കി.
എസ്എച്ച്ഒമാരായ നൗഷാദ്, ഷൈജ, എസ്ഐ ശ്യാം, എഎസ്ഐമാരായ പ്രമോദ്, ഷിഹാബ്, സിപിഒമാരായ ശ്രീജിത്ത്, എ.നിഷാദ് ഹരി, പ്രദീപ്, അരുൺ, സജാദ്, രഞ്ജിത്ത് ജവാഹർ, അഖിൽ മുരളി, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങൾ, സൈബർ സെൽ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

