നീണ്ട കാത്തിരിപ്പിനൊടുവിൽ ഊട്ടി ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ 128-ാമത് പുഷ്പമേളയ്ക്ക് ഉജ്ജ്വല തുടക്കം.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഊട്ടി എംഎൽഎ എം.ഭോജരാജൻ പുഷ്പമേള ഉദ്ഘാടനം ചെയ്തു. യഥാർത്ഥത്തിൽ ഈ മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന മേള ചില സാങ്കേതിക കാരണങ്ങളാൽ വൈകിയാണ് ആരംഭിച്ചത്.
മേളയുടെ പ്രധാന ആകർഷണമായി 1.14 ലക്ഷം കോറണേഷൻ പൂക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചെന്നൈ റെയിൽവേ സ്റ്റേഷന്റെ മാതൃകയും, 80,000 പൂക്കൾ കൊണ്ട് ഒരുക്കിയ മഹാബലിപുരം ക്ഷേത്രത്തിന്റെ ശിൽപവും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ഇത്തരത്തിൽ ഇരുപതോളം കലാസൃഷ്ടികളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.
കൂടാതെ, 128-ാം ഫ്ലവർ ഷോ എന്നെഴുതിയ പുഷ്പനിർമ്മിത ശിൽപങ്ങളും 50,000 ചെടിച്ചട്ടികളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഗ്യാലറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മൊത്തം 10 ലക്ഷത്തോളം ചെടികളിലെ പൂക്കൾ കാഴ്ചക്കാർക്ക് വിരുന്നൊരുക്കും.
ഈ മാസം 28-ന് പുഷ്പമേള സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

