കോഴിക്കോടിന്റെ ചരിത്ര മുന്നേറ്റമായ, വാക്കറൂ കോഴിക്കോട് വോക്കത്തൺ 2026ൽ റജിസ്റ്റർ ചെയ്തവർക്കുള്ള ടീ ഷർട്ടും ബിബും അടങ്ങുന്ന കിറ്റ് വിതരണം 19ന് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കും. വോക്കത്തൺ ദിവസം കിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് സംഘാടകർ അറിയിച്ചു.
വാക്കിങ് കമ്യൂണിറ്റിയായ വാക് കരോ (walkkaro) സംഘടിപ്പിക്കുന്ന വോക്കത്തൺ 20ന് കോഴിക്കോട് ബീച്ചിൽ നടക്കും. നടി നേഹ സക്സേന പങ്കെടുക്കും.
10 കിലോ മീറ്റർ വോക്കത്തണിൽ പങ്കെടുക്കുന്നവർ രാവിലെ 5.30ന് റിപ്പോർട്ട് ചെയ്യണം. തുടർന്ന് 5.45ന് സൂംബ സെഷനും 6ന് ഫ്ലാഗ് ഓഫും.
സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി ഫ്ലാഗ് ഓഫ് നിർവഹിക്കും. 5 കിലോമീറ്ററിൽ പങ്കെടുക്കുന്നവർ രാവിലെ 6ന് റിപ്പോർട്ട് ചെയ്യണം.
6.30ന് മേയർ ഒ.സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്യും. 7.30ന് സമാപന പരിപാടിയും തുടർന്ന് പ്രഭാതഭക്ഷണവും ഉണ്ടാകും.
വോക്കത്തോണിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനു പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സിആർസി (കോംപസിറ്റ് റീജനൽ സെന്റർ) കോഴിക്കോടുമായി കൈകോർത്ത് ചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കുന്ന അത്യാധുനിക സെൻസറി പാർക്കിനായി മാറ്റിവയ്ക്കും. പ്രമുഖ ഫൂട്വെയർ ബ്രാൻഡായ വാക്കറൂ ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിന് പ്രധാന പിന്തുണ നൽകുന്നുണ്ട്.
എഐ അധിഷ്ഠിത രോഗപ്രതിരോധ ആരോഗ്യ പരിശോധനാ കേന്ദ്രമായ നൂറ കോ-പവേർഡ് സ്പോൺസറായും മേയ്ത്ര ഹോസ്പിറ്റൽ സ്പെഷൽ പാർട്ണറായും ഒപ്പമുണ്ട്. അക്വഞ്ച് ഹൈഡ്രേഷൻ പാർട്ണറാകുന്ന ഈ ഇവന്റിന്റെ സമ്പൂർണ ഏകോപനം നിർവഹിക്കുന്നത് ക്യൂരിയസ് ക്യാറ്റ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

