സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ആശങ്കാജനകമായ രീതിയിൽ തുടരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് മാത്രം 19 പേർക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിലാണ് രോഗവ്യാപനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലായാണ് രോഗബാധിതർ ഉള്ളത്.
ആരോഗ്യ മേഖലയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം ഇന്ന് 13,849 ആണ്. ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, മലേറിയ തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

