കാസർകോട്∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടത്തുന്ന ആഗോള അയ്യപ്പ സംഗമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസ്സും തട്ടിപ്പാണെന്നും കാസർകോട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ആരംഭിച്ചുവെങ്കിലും മെഡിക്കൽ കോളജിൽ ഒരു വികസനവും നടന്നിട്ടില്ലെന്നും യുഡിഎഫ് ജില്ലാ യോഗം അഭിപ്രായപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. 24ന് മൂന്നിനു കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ വിപുലമായ ജില്ലാ കൺവൻഷൻ നടത്താൻ തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ പങ്കെടുക്കും.
മെഡിക്കൽ കോളജ് വികസനത്തിനും തദ്ദേശ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ മുഴുവൻ ജീവനക്കാരെയും നിയമിക്കുക ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, പി.കെ.ഫൈസൽ, എ.അബ്ദുൽ റഹ്മാൻ, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, മുനീർ ഹാജി, എം.സി.കമറുദ്ദീൻ, ജെറ്റോ ജോസഫ്, വി.കെ.രവീന്ദ്രൻ, വി.കമ്മാരൻ, കെ.കെ.രാജേന്ദ്രൻ, കെ.ശ്രീധരൻ, പി.കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ നമ്പ്യാർ, പി.എം.മുനീർ, കെ.ഖാലിദ്, മാഹിൻ കേളോട്ട്, കെ.ബാലകൃഷ്ണൻ, മഞ്ജുനാഥ ആൽവ ,ടിമ്പർ മുഹമ്മദ്, ബഷീർ വെള്ളിക്കോത്ത്, പ്രിൻസ് ജോസഫ്, സി.വി.തമ്പാൻ,കെ.ബി.മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

