ഇരിട്ടി നഗരത്തിൽ വഴിയാത്രക്കാരനു നേരെ ബസ് ജീവനക്കാരൻ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അക്രമം നടന്ന ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലശ്ശേരി–കൂട്ടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ 78 സി 5488 എന്ന സ്വകാര്യ ബസാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
അമിതവേഗതയിൽ എത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിക്കാതെ വെട്ടിച്ച് നിർത്തുകയും, തുടർന്ന് ബസിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങിയ ജീവനക്കാരൻ വയോധികനെ മർദിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു.
സംഭവത്തിൽ വയോധികൻ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മർദനത്തിനിരയായ ആൾ കോക്കാട് ഉന്നതിയിലെ താമസക്കാരനാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഇദ്ദേഹത്തെ കണ്ടെത്താനോ തിരിച്ചറിയാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

