തൃക്കരിപ്പൂർ ∙ 2 പതിറ്റാണ്ട് മുൻപുവരെ വലിയപറമ്പ് പഞ്ചായത്തിൽ രാഷ്ട്രീയ പ്രവർത്തനം അതീവ സാഹസവും ദുസ്സഹവുമായിരുന്നു. 24 കിലോമീറ്റർ കടൽത്തീരമുള്ള വലിയപറമ്പ് വൻദ്വീപും ഇടയിലക്കാട്, മാടക്കാൽ തുടങ്ങിയ തുരുത്തുകളും ഉൾപ്പെടുന്ന പഞ്ചായത്തിൽ റോഡില്ലാത്ത കാലം.
കേരളത്തിൽ റോഡില്ലാത്ത ഏക പഞ്ചായത്തെന്ന് അറിയപ്പെട്ട കാലം.
കവ്വായി കായലിലൂടെ വഞ്ചിയിൽ വോട്ട് തേടിയിരുന്ന ആ കാലം ഓർത്തെടുക്കുകയാണ് 82 വയസ്സുകാരനായ ഇടയിലക്കാട്ടിലെ വി.ശ്രീധരൻ.
കാൽ നൂറ്റാണ്ടുകാലം സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്നു ശ്രീധരൻ. ഒരു തവണ മാത്രമാണ് വലിയപറമ്പ് പഞ്ചായത്ത് ഭരണസമിതിയിൽ ശ്രീധരൻ അംഗമായിരുന്നത്.
അന്ന് വോട്ട് ചോദിച്ചതും പിന്നീട് നിയമസഭാ–ലോക്സഭ തിരഞ്ഞെടുപ്പ് കാലങ്ങളിലും വോട്ടർമാരെ തേടിപ്പോയതും വഞ്ചിയിലാണ്. കൊടിയും തോരണങ്ങളും കെട്ടിയുയർത്തിയ വഞ്ചിയിൽ കോളാമ്പി മൈക്കിലാണ് പ്രചാരണം.
പലപ്പോഴും അപായമുഖം കണ്ടുമടങ്ങിയ വഞ്ചിയാത്രകൾ.
1987ൽ ഇകെ നായനാർ തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്ന കാലത്ത് അദ്ദേഹം ഉൾപ്പെടെ വലിയപറമ്പിലേക്ക് വഞ്ചിയിൽ യാത്ര ചെയ്യുകയാണ്. മാർച്ച് മാസമാണ്. കാറ്റ് ആഞ്ഞു വീശുന്നു.
വഞ്ചി പലവട്ടം ആടിയുലഞ്ഞു. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
നായനാർക്ക് മനസ്സിലായി എല്ലാവരും ഭീതിയിലാണെന്ന്. അന്തരീക്ഷത്തിൽ അയവ് വരുത്താനായി നായനാരുടെ സ്വതസിദ്ധമായ തമാശ വന്നു.
‘അല്ലടോ പുഴയ്ക്കും വഞ്ചിക്കും അറിയില്ലല്ലോ ഞാൻ നായനാരാണെന്ന്’. മരണത്തെ മുഖാമുഖം കണ്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്ന പാർട്ടി–മുന്നണി നേതാക്കൾ എല്ലാം മറന്നു പൊട്ടിച്ചിരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

